moring
അങ്കമാലി മോർണിംഗ്സാ സ്റ്റാർ കോളേജിൽ നടന്ന സെമിനാർ സാമ്പത്തിക വിദഗ്ധൻ ഡോ. പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:രാജ്യത്തെ വിഭവങ്ങളുടെ കേന്ദ്രീകരണം ന്യൂനപക്ഷമായിട്ടുള്ള ശതകോടീശ്വരന്മാരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുന്നതായി സാമ്പത്തികശാസ്ത്ര വിദഗ്ധൻ ഡോ. പരകാല പ്രഭാകർ.അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ എറുഡൈറ്റ് ലക്ചറിന്റെ ഭാഗമായി ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം . കോളേജ് ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഷെമി ജോർജ് അധ്യക്ഷയായി.ഐ.ക്യു.എ.സി ജോയിന്റ് കോഡിനേറ്റർമാരായ ടി.ആർ. രജനി ദേവി, റിനു കെ. ലൂയിസ് എന്നിവർ പങ്കെടുത്തു.