ആലുവ: ആലുവ മണപ്പുറം ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്രവിളക്ക് മഹോത്സവം സമാപിച്ചു. ഇന്നലെ രാവിലെ ഗജവീരന്റെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. തുടർന്ന് ഉത്രവിളക്ക് പ്രസാദഊട്ടിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് ദീപാരാധനക്ക് ശേഷം ഇരിങ്ങാലക്കുട ആശ സുരേഷ് നയിച്ച സോപാനസംഗീതം, ബാലെ, ഉത്രവിളക്ക് എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി.
ക്ഷേത്രചടങ്ങുകൾക്ക് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എൻ. അജിത്ത് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് വി.കെ. ഗോപാലകൃഷ്ണപിള്ള, സെക്രട്ടറി ഐ.ബി. രഘുനാഥ്, വൈസ് പ്രസിഡന്റ് ശ്യാം പത്മനാഭൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ 18നാണ് ഉത്സവത്തിന് തുടക്കമായി പടഹാദി കൊടിയേറ്റ് നടന്നത്.