അങ്കമാലി: സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാന ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷ അർപ്പിക്കാത്ത മേജർ ആർച്ച് ബിഷപ്പിന്റെ നിലപാട് ദുഃഖകരമെന്ന് അൽമായ ശബ്ദം അഭിപ്രായപ്പെട്ടു. അതിരൂപതയിലെ കുർബാന പ്രശ്നങ്ങളെ നിസാരവത്കരിക്കുന്നത് സഭാ തലവൻ അവസാനിപ്പിക്കണമെന്ന് അൽമായ ശബ്ദം കൺവീനർ ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു.