
തൃശൂർ: ഗ്ലോക്കോമ രോഗത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി ഡോ. റാണി മേനോൻ മാക്‌സിവിഷൻ കണ്ണാശുപത്രി സംഘടിപ്പിച്ച രണ്ടാഴ്ച നീണ്ട പ്രചാരണപരിപാടികൾ സമാപിച്ചു. കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ്, തൃശൂർ അക്കാഡമിക് ക്ലബ് ഒഫ് ഒഫ്താൽമോളജി എന്നിവ വിവിധ കോളജുകളിലെ 12 എൻ.എസ്.എസ് സംഘങ്ങളുടെയും സഹകരണത്തോടെയാണ് രണ്ടാഴ്ച നീണ്ട ബോധവൽക്കരണ പരിപാടിയായ 'വെളിച്ചം' സംഘടിപ്പിച്ചത്. സമാപനത്തോടനുബന്ധിച്ച് തൽസമയ നൃത്തമൽസരവും പ്രഭാഷണപരിപാടികളും സംഘടിപ്പിച്ചു. നൃത്തമൽസര വിജയികൾക്കും മികച്ച എൻ.എസ്.എസ് സംഘത്തിനും ഒരുലക്ഷം രൂപയുടെ വീതം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
അത്യാധുനിക സാങ്കേതികവിദ്യകളും സമഗ്രചികിത്സാ രീതികളും ഉൾപ്പെടുത്തി മധ്യകേരളത്തിലെ നേത്രപരിചരണരംഗത്ത് വ്യക്തമായ സ്ഥാനമുറപ്പിച്ച കണ്ണാശുപത്രി ശൃംഖലയാണ് ഡോ. റാണി മേനോൻ മാക്‌സിവിഷൻ ഐ ഹോസ്പിറ്റൽസ്. കേരളത്തിലുടനീളമുള്ള പത്തുലക്ഷം പേരിലേക്ക് ഗ്ലോക്കോമ പ്രതിരോധ സന്ദേശമെത്തിക്കാനാണ് 'വെളിച്ചം' ലക്ഷ്യമിട്ടത്.
ഗ്ലോക്കോമ മൂലമുള്ള അന്ധത നിരവധി വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ഡോ. റാണി മേനോൻ പറഞ്ഞു. പലപ്പോഴും ഗുരുതരാവസ്ഥയിൽ എത്തുന്നതുവരെ ഗ്ലോക്കോമയുടെ ലക്ഷണങ്ങളൊന്നും പ്രത്യക്ഷത്തിൽ കണ്ടെന്നുവരില്ല. അതുമൂലം കാഴ്ചയ്ക്കുണ്ടാകുന്ന കേടുപാടുകൾ
നികത്താനാകാത്തതായിരിക്കും. അതിനാൽ നേരത്തെയുള്ള രോഗനിർണയം കാഴ്ച സംരക്ഷിക്കുന്നതിലും അന്ധത ഒഴിവാക്കുന്നതിലും നിർണായകമാണെന്ന് ഡോ. റാണി മേനോൻ ചൂണ്ടിക്കാട്ടി.
ലക്ഷ്യം
ഗ്ലോക്കോമയെക്കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുക
ഓരോരുത്തരുടേയും രോഗസാധ്യതയുടെ ഘടകങ്ങൾ വിലയിരുത്തുക
ലഭ്യമായ ചികിത്സാരീതികൾ പരിചയപ്പെടുത്തുക
പതിവായി നേത്രപരിശോധനയ്ക്ക് വിധേയരാകാൻ വ്യക്തികളെ പ്രേരിപ്പിക്കുക
ഇന്ത്യയിലെ അന്ധതയുടെ രണ്ടാമത്തെ പ്രധാന കാരണമാണ് ഗ്ലോക്കോമ. ഇന്ത്യയിൽ 40 വയസ്സിനു മുകളിലുള്ള 1.12 കോടി ആളുകൾ ഗ്ലോക്കോമ ബാധിതരാണ്.
സുധീർ
സി.ഇ.ഒ
മാക്‌സിവിഷൻ സൂപ്പർ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽസ് ഗ്രൂപ്പ്