
കൊച്ചി: മനുഷ്യാവകാശ പ്രവർത്തകനും ബിസിനസുകാരനുമായ കമൽ ഹസൻ മുഹമ്മദിന്റെ ആത്മകഥയായ 'ഡെയറിംഗ് "പ്രിൻസ് ആത്മീയഗുരുവും സഹപാഠിയുമായ ഡോ. മോഹൻജി മുൻ നയതന്ത്ര പ്രതിനിധി വേണു രാജാമണിക്ക് നൽകി പ്രകാശിപ്പിച്ചു. സംവിധായകരായ കെ. മധു, റോബിൻ തിരുമല, സുനൽ കാരന്തൂർ, മുൻസിഫ് കോടതി ജഡ്ജി കെ. കാർത്തിക, ഫാ. മൈക്കിൾ മാളിയേക്കൽ തുടങ്ങിയവർ പങ്കെടുത്തു. യമൻകാരിയായ ഭാര്യയും മൂന്നു മക്കളുമൊത്ത് തലക്കോടാണ് കമൽ ഹസൻ താമസിക്കുന്നത്. മുംബയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിന്റെ ഇന്റർനാഷനൽ ബിസിനസ് അസോസിയേറ്റായ അദ്ദേഹം മൗറീഷ്യസിലെ വെൽമെഡ് ട്രിപ്പിന്റെ ഡയറക്ടർ കൂടിയാണ്.