ആലുവ: ചാലക്കുടി ലോക്‌സഭ മണ്ഡലത്തിൽ രണ്ടാമൂഴത്തിനിറങ്ങുന്ന യു.ഡി.ഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ ഓശാന ഞായർ പര്യടനം ആലുവ മണ്ഡലത്തിൽ. വാഴക്കുളം, തോട്ടക്കാട്ടുകര, കീഴ്മാട്, ചൂർണിക്കര, എടത്തല സെൻട്രൽ എന്നിവിടങ്ങളിലായിരുന്നു
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പര്യടനം ഉദ്ഘാടനം ചെയ്തു. നോർത്ത് വാഴക്കുളം മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത ശേഷം വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തോട്ടക്കട്ടുക്കര ജുമാമസ്ജിദ്, മംഗലപ്പുഴ സെമിനാരി, തോട്ടക്കട്ടുക്കര ഹോളിഗോസ്റ്റ് മഠം, ആലുവ കോളനിപ്പടി നസ്രത്ത് സി.എസ്.എൻ ജനറലേറ്റ് മഠം, ആലുവ കാർമൽ മഠം എന്നിവ സന്ദർശിച്ചശേഷമാണ് മണ്ഡലത്തിൽ നിന്നും മടങ്ങിയത്.
ഇന്ന് പുത്തൻകുരിശ് ബ്ലോക്കിലെ പൂതൃക്ക, തിരുവാണിയൂർ, അമ്പലമേട്, കുന്നത്തുനാട് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും.