അങ്കമാലി: സർവ്വമതസമ്മേളന ശതാബ്ദി ആഘോഷങ്ങളുടെയും ഗുരു നിത്യചൈതന്യ യതി ജന്മശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായുള്ള വിജ്ഞാന സദസ്സ് അങ്കമാലി ശ്രീനാരായണ ധർമ്മ വിദ്യാപീഠത്തിൽ അഡ്വ. ആർ. അജന്ത കുമാർ ഉദ്ഘാടനം ചെയ്തു ശ്രീനാരായണ ധർമ്മ വിദ്യാപീഠം പ്രസിഡന്റ് പ്രദീപ് പാറപ്പുറം അദ്ധ്യക്ഷനായി. ഖുർആൻ അകമ്പൊരുൾ വ്യാഖ്യാതാവും പ്രമുഖ വാഗ്മിയുമായ സി.എച്ച്. മുസ്തഫ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം എസ് സുരേഷ്, ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, അങ്കമാലി താലൂക്ക് കാര്യദർശി ഷീല മണി, ശ്രീനാരായണ ധർമ്മ വിദ്യാപീഠം സെക്രട്ടറി വി.വി. ബാബു, വൈസ് പ്രസിഡന്റ് പി.ബി. ജഗന്നാഥൻ, ട്രഷറർ തങ്കമണി ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ബിജി സന്തോഷ്, എന്നിവർ സംസാരിച്ചു.