
കൊച്ചി: കുമ്പളം സവാക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡോ. ആർ.എൽ.വി രാമകൃഷ്ണന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലാകാര സംഗമവും പ്രതിഷേധ ജ്വാലയും തെളിയിച്ചു.
കുമ്പളം സൗത്ത് ഹൈവേ ജംഗ്ഷനിൽ നടന്ന സമ്മേളനം സവാക് ജില്ലാ പ്രസിഡന്റ് വിജയൻ മാവുങ്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി.ആർ. മുരുകേശൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ. മുരളീധരൻ, ടി.കെ.സി. നെട്ടൂർ, എം.എസ്. ഗിരിജാദേവി, കെ.എസ്. ഗിരിജാവല്ലഭൻ, ടൈറ്റസ് നെട്ടൂർ, കെ.ഐ. പങ്കജ് കുമാർ, പി.എം. കാർത്തികേയൻ എന്നിവർ സംസാരിച്ചു.