1
സുബിൻ

പള്ളുരുത്തി: ഇടക്കൊച്ചിയിൽ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കുണ്ട്. ഇടക്കൊച്ചി ആനമൂട്ടിൽ സുബിനാണ് (28) മരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നോടെ പാമ്പായിമൂലയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സുബിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആഷ്‌ന. പിതാവ്: ഉണ്ണി, മാതാവ്: ഉഷ, സഹോദരി: ശ്രുതി.