
കുമ്പളങ്ങി: എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി സെൻട്രൽ 2900-ാം നമ്പർ ശാഖയിലെ ആർ. ശങ്കർ കുടുംബ യൂണിറ്റ് വാർഷികം നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പ്രദീപ് മാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ ശ്യാമ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൊച്ചി യൂണിയൻ കൗൺസിലർ ഇ.വി. സത്യൻ അനുഗ്രഹ പ്രഭാഷണം നടത്തി. ബീന ടെൽഫി, സീന ഷിജിൽ, സുമ രാജാ റാം, വാസന്തി സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷീല ചന്ദ്രൻ (ചെയർമാൻ), സിന്ധു സതീശൻ (കൺവീനർ), ശ്യാമ, മല്ലിക, ഉഷ, സുലഭ അശോകൻ, മഞ്ജു അംബരീഷ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സുമ രാജാറാം നന്ദി പറഞ്ഞു.