
കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ) കേരള ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം കേരള കാർട്ടൂൺ അക്കാഡമി ചെയർമാൻ സുധീർനാഥ് ഉദ്ഘാടനം ചെയ്തു. പി.ആർ.സി.ഐ സംസ്ഥാന ചെയർമാൻ റാം മേനോൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സി.ഐ നാഷണൽ ഗവണിംഗ് കൗൺസിൽ സെക്രട്ടറിയും ഡയറക്ടറുമായ ഡോ.ടി. വിനയ് കുമാർ, നാഷണൽ വൈസ് പ്രസിഡന്റ് യു.എസ്.കുട്ടി, തേവര എസ്.എച്ച് സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബാബു ജോസഫ്, മനോജ് മാനുവൽ, ഐശ്വര്യ പ്രമോദ്, ഷാഹുൽ ഹമീദ്, പി.കെ. നടേഷ്, കെ.വി. ഷാജി, രേഖ ബിറ്റ, സുജിത്ത് നാരായണൻ, നൗഷാദ് നിൽഗിരിസ്, ഷൈൻ സഖറിയ തുടങ്ങിയവർ സംസാരിച്ചു.