ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയുടെ നേതൃത്വത്തിൽ ആരംഭിച്ച ദയ പാലിയേറ്റീവ് കെയർ യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് പ്രവർത്തനത്തിന് ഡോ. സി.എം. ഹൈദരാലിയെ ആദരിച്ചു. ശാഖ സെക്രട്ടറി രാജേഷ് പാലത്തിങ്കൽ, നഗരസഭാ കൗൺസിലർമാരായ ഗെയ്ൽസ് ദേവസി പയ്യപ്പിള്ളി, ശ്രീലത വിനോദ്കുമാർ, ഷമ്മി സെബാസ്റ്റ്യൻ, ദിവ്യ സുനിൽ, ടിന്റു രാജേഷ് എന്നിവർ സംസാരിച്ചു.