മൂവാറ്റുപുഴ: ഇടത് യുവജന സംഘടനകളുടെ മൂവാറ്റുപുഴ നിയോജക മണ്ഡലം കൺവെൻഷൻ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. എൽ.ഡി.വൈ.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ബി.നിസാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ. മുരളീധരൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം.മാത്യു, ഫെബിൻ പി. മൂസ, എം.എ. റിയാസ് ഖാൻ , അഡ്വ.എ. അജിത്ത്, ജോമോൻ, ജോസ് സെബാസ്റ്റ്യൻ, ഗോവിന്ദ് എന്നിവർ സംസാരിച്ചു.