deever

കൊച്ചി: കേരളത്തിന്റെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ ആചാര്യനും സ്വാതന്ത്ര സമര സേനനിയും പത്ര പ്രവർത്തകനുമായിരുന്ന പി.കെ. ഡിവറിന്റെ 33-ാം ചരമ വാർഷികം ആചരിച്ചു. കേരള അഡ്മിസ്‌നിസ്‌ട്രേറ്റീവ് ട്രിബൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു . ഈ വർഷത്തെ ഡിവർ സ്മാരക പുരസ്‌കാരം കെ. പദ്മജന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം നൽകി. പി.കെ. ഡിവർ സമിതി പ്രസിഡന്റ് ടി.കെ. രമേശൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ പദ്മജ എസ്. മേനോൻ, അഡ്വ. പി.ആർ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.