മട്ടാഞ്ചേരി: സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.
മട്ടാഞ്ചേരി പാണ്ടിക്കുടി തൈക്കൽ വീട്ടിൽ ലൂഥർ ബെന്നിനെയാണ് (35) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്‌തത്. തോപ്പുംപടി പോളക്കണ്ടം നിവാസിയായ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. സുദർശൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൊച്ചി സിറ്റി പരിധിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, കവർച്ച ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞമാസം പാലാരിവട്ടം കേസിൽ പ്രതിയായ ലൂഥർ ബെൻ ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ കഴിയുകയായിരുന്നു. മട്ടാഞ്ചേരി അസി. കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി സർക്കിൾ ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.