പറവൂർ: പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പൊട്ടിത്തെറിച്ചു. പറയകാട് കാലാക്കശേരി രാമചന്ദ്രന്റെ വീട്ടിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന രാമചന്ദ്രൻ ടിവി കണ്ടുകൊണ്ടിരിക്കുമ്പോൾ തീയും പുകയും ഉയരുകയായിരുന്നു. രാമചന്ദ്രൻ വീടിന് പുറത്തേക്കിറങ്ങി ഓടിയതിനു പിന്നാലെ ടിവി പൊട്ടിത്തെറിച്ചു. പഴയ മോഡൽ പിക്ചർ ട്യൂബുള്ള ടിവിയാണ് പൊട്ടിത്തെറിച്ചത്. മുറിയിൽ സമീപത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലെ വൈദ്യുതി സംവിധാനത്തിന് കേടുപാട് സംഭവിച്ചിട്ടില്ല. ടിവി പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.