reno

കൊ​ച്ചി​:​ ​റെ​നോ​ ​നി​സാ​ൻ​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​നു​ ​(​ആ​ർ.​എ​ൻ.​ഐ.​പി.​എ​ൽ​)​ ​ഡി.​ ​ക്യു.​ ​എ​സ്സി​ന്റെ​ ​പ്ലാ​റ്റി​നം​ ​കാ​റ്റ​ഗ​റി​ ​വാ​ട്ട​ർ​ ​പോ​സി​റ്റീ​വ് ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​ല​ഭി​ച്ചു.​ 2023​ൽ​ ​ന​ട​ത്തി​യ​ ​ജ​ല​ ​ഉ​പ​യോ​ഗ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​ണി​ത്.​ ​ഡി​. ക്യു. ​എ​സ് 2024​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​ന​ട​ത്തി​യ​ ​വി​ശ​ദ​മാ​യ​ ​ഓ​ഡി​റ്റി​നെ​ത്തു​ട​ർ​ന്നാ​ണ് ​അ​ക്ര​ഡി​റ്റേ​ഷ​ൻ​ ​ന​ൽ​കി​യ​ത്.
സ​മ​ഗ്ര​മാ​യ​ ​പ​ദ്ധ​തി​ക​ളി​ലൂ​ടെ​ ​ജ​ല​ ​ഉ​പ​ഭോ​ഗം​ ​കു​റ​യ്ക്കു​ന്ന​തിനുള്ള​ ​പ്ലാ​ന്റ്,​ ​വിശാലമാ​യ​ ​മ​ഴ​വെ​ള്ള​ ​സം​ഭ​ര​ണം,​ ​മ​ലി​ന​ജ​ല​ത്തി​ന്റെ​ ​പ​ര​മാ​വ​ധി​ ​പു​ന​രു​പ​യോ​ഗം,​ ​ജ​ലാ​ശ​യ​ങ്ങ​ളു​ടെ​ ​പു​ന​രു​ജ്ജീ​വ​നം​ എന്നിവ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ പദ്ധതികൾ​ ​റെ​നോ​ ​നി​സാ​ൻ​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​ഇ​ന്ത്യ​ ​ന​ട​പ്പി​ലാ​ക്കി.​ ​ആ​ർ.​എ​ൻ.​ഐ.​പി.​എ​ൽ​ ​വി​വി​ധ​ ​വ്യാ​വ​സാ​യി​ക​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള​ ​വെ​ള്ളം​ ​പു​ന​രു​പ​യോ​ഗം​ ചെയ്യുന്ന സ്ഥാപനമാണ്.​ ​സു​സ്ഥി​ര​ ​ഭാ​വി​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ​ജ​ല​കാ​ര്യ​ക്ഷ​മ​ത​ ​വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും​ ​ഉ​പ​യോ​ഗം​ ​പ​ര​മാ​വ​ധി​ ​കു​റ​യ്ക്കു​ന്ന​തി​നും​ ​​ ​പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ​ആ​ർ.​എ​ൻ.​ഐ.​പി.​എ​ൽ​ ​മാ​നേ​ജി​ങ് ​ഡ​യ​റ​ക്ട​ർ​ ​കീ​ർ​ത്തി​ ​പ്ര​കാ​ശ് ​പ​റ​ഞ്ഞു.