കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിനെയും ദേശീയതലത്തിൽ ഇന്ത്യ മുന്നണിയെയും പിന്തുണയ്ക്കാൻ ജനതാദൾ (നാഷണലിസ്റ്റ് ) ദേശീയ സമിതി യോഗം തീരുമാനിച്ചു.
കോൺഗ്രസ് മുക്തഭാരതമെന്ന ബി.ജെ.പി ലക്ഷ്യം തടയുന്നതിനാണ് തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്‌തീൻ ഷാ അറിയിച്ചു. എൽ.ഡി.എഫിനോട് വിരോധില്ലെങ്കിലും പിന്തുണയ്ക്കുന്നത് ദേശീയതലത്തിൽ കോൺഗ്രസിന് ക്ഷീണമാകും. കേരളത്തിൽ കോൺഗ്രസ് തകർന്നാൽ യു.ഡി.എഫ് ഇല്ലാതാകും. ബി.ജെ.പി ആഗ്രഹിക്കുന്നതും അതാണ്. അങ്ങനെ സംഭവിച്ചാൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തും. ബംഗാളിലെപ്പോലെ സി.പി.എം തകർച്ചയ്ക്കും കാരണമാകും. അതുവഴി ബി.ജെ.പി വളരുമെന്ന് വിലയിരുത്തിയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.