sabu
ഓൾ കേരള അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ സാബു ജോർജ് ഉദ്ഘാടനം ചെയ്യുന്നു. ശീഹരി ദേവദാസ്, ജോണി തോട്ടക്കര, ജയപ്രകാശ്, അനിൽ പാലത്തിങ്കൽ, സി.പി ബൈജു, ജിജോഷ് ഗോകുലൻ, കെ.എസ് ജോസ്‌ എന്നിവർ സമീപം

കൊച്ചി: പരസ്യ മേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓൾ കേരള അഡ്വർടൈസിംഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സാബു ജോർജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീഹരി ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോണി തോട്ടക്കര, ഇടപ്പള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അനിൽ പാലത്തിങ്കൽ, ജില്ലാ ഭാരവാഹികളായ ജിജോഷ് ഗോകുലൻ, സി.പി. ബൈജു, കെ.എസ് ജോസ്, മനോജ് ഹരിഹരൻ, കെ. മണികണ്ഠൻ എന്നിവർ സംസാരി​ച്ചു.