elelct
ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട ഓർഡർ സോഫ്റ്റ് വെയറിൽ ഇനിയും രജിസ്റ്റർ ചെയ്യാത്തതും ജീവനക്കാരുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്തതുമായ എല്ലാ കേരള സർക്കാർ, കേന്ദ്ര സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു മേഖലാ ബാങ്കുകൾ, ഇൻഷ്വറൻസ് കമ്പനികൾ എന്നിവയുടെ മേധാവിമാർ ഇന്ന് വൈകന്നേരം അഞ്ചിനകം നിർബന്ധമായും അപ്‌ലോഡ് ചെയ്യേണ്ടതും പ്രിന്റ് കോർപ്പറേഷൻ ഓഫീസിൽ എത്തിക്കണമെന്നും കൊച്ചി കോർപറേഷൻ അഡി​ഷണൽ സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിലുണ്ടകുന്ന വീഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നടപടികൾക്കായി റിപ്പോർട്ട് ചെയ്യും.