k-surendran

കൊച്ചി: രാഹുൽ ഗാന്ധിയിയേക്കാൾ കൂടുതൽ തവണ കാട്ടാനകളാണ് വയനാട്ടിൽ വന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രന്റെ പരിഹാസം. എറണാകുളത്ത് എൻ.ഡി.എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഹുൽ വരും, രണ്ട് പൊറോട്ട കഴിക്കും, ഇൻസ്റ്റയിൽ പോസ്റ്റിടും, പോകും. ഇതാണ് അദ്ദേഹം വയനാട്ടിൽ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനം.

വയനാട്ടിലെ ടൂറിസ്റ്റ് മാത്രമാണ് രാഹുൽ ഗാന്ധിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും അവിടെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. എറണാകുളത്ത് എൻ.ഡി.എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസ്റ്റ് വിസയിൽ മണ്ഡലത്തിലെത്തുന്നയാളാണ് രാഹുൽ. ഒരു ടൂറിസം പദ്ധതിപോലും കൊണ്ടുവരാൻ കഴിഞ്ഞില്ല. ആസ്‌പിരേഷണൽ ജില്ലകളിൽപ്പെടുത്തി വയനാടിന്റെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ചിട്ടും എം.പിയായ രാഹുൽ സഹകരിച്ചില്ല. ബി.ജെ.പിക്ക് രാഷ്ട്രീയപ്രവർത്തനം തമാശയല്ല. വയനാട്ടിൽ എല്ലാ ശക്തിയുമെടുത്ത് ബി.ജെ.പി പോരാടും.

കേരളത്തിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിച്ച് അവരുടെ വോട്ടു കൊണ്ട് നേട്ടമുണ്ടാക്കാമെന്നാണ് ഇടതു- വലതുമുന്നണികൾ കരുതുന്നത്. അതിനി വിലപ്പോകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.