തൃപ്പൂണിത്തുറ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കുന്നതിനെതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശത്തെ ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാല അപലപിച്ചു. ആർ.എൽ.വി. രാമകൃഷ്ണനെപ്പോലുള്ള ശ്രേഷ്ഠ കലാകാരനെ നിറത്തിന്റെ പേരിൽ മാറ്റിനിർത്തുക എന്ന കാഴ്ചപ്പാട് വേദകരമാണ്. പരാമർശം പിൻവലിച്ച് സത്യഭാമ തെറ്റ് തിരുത്തണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. വായനശാല പ്രസിഡന്റ് കെ.പി. രവികുമാർ അദ്ധ്യക്ഷനായി. എം.എം. രമേശൻ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. വി.കെ. പ്രദീപ്കുമാർ, വായനശാല സെക്രട്ടറി കെ.ആർ. അശോകൻ, കമ്മിറ്റിയംഗം ജെ.ആർ. ബാബു, ഗോപിനാഥ് കലേക്കാട് എന്നിവർ പങ്കെടുത്തു.