കൊച്ചി: കേരള വണിക വൈശ്യസംഘത്തിന്റെ 82-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ 27 മുതൽ 30 വരെ നടക്കും. ജാതി സെൻസസ് നടപ്പാക്കുക, ഒ.ഇ.സി സംവരണം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
28ന് രാവിലെ 10ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ്. കുട്ടപ്പചെട്ടിയാർ അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, ഫോർവേർഡ് ബ്ളോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ തുടങ്ങിയവർ പ്രസംഗിക്കും.
പ്രകടനത്തിനുശേഷം വൈകിട്ട് ആറിന് ചേരുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, എം. വിൻസെന്റ് എം.എൽ.എ, വി. ജോയ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ വിഷയങ്ങളിൽ ചർച്ചകളും സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് സംഘം ജില്ലാ പ്രസിഡന്റ് ആർ. അശോകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെക്രട്ടറി വി.സി. മധുകുമാർ, മേഖല സെക്രട്ടറി മധുസൂദനൻ ചെട്ടിയാർ, മഹിളാസംഘം സംസ്ഥാന സെക്രട്ടറി രേണുക, ജില്ലാ പ്രസിഡന്റ് ശാരദ ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.