നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം അത്താണി ശാഖ വക അത്താണി ശ്രീദുർഗാദേവി ക്ഷേത്രത്തിൽ ഏഴുനാൾ നീണ്ടുനിന്ന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്നലെ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി പാട്ട്, പടയോട്ടം, ഗോത്രോത്സവം എന്നിവ നടന്നു. സമാപന ദിവസമായ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് താളമേളങ്ങളുടെ അകമ്പടിയോടെ അത്താണിയിൽ നിന്ന് പകൽപ്പൂരം രഥഘോഷയാത്ര, രാത്രി എട്ടിന് അന്നദാനം, പത്തിന് ആറാട്ട് പുറപ്പാട്, തിരിച്ചെഴുന്നള്ളിപ്പ്, ഭഗവതിക്ക് വലിയ ഗുരുതി എന്നിവയും നടക്കും.