കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവനുസരിച്ച് ജില്ലാ ഭരണ കേന്ദ്രത്തിൽ രൂപീകരിച്ചിട്ടുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അനുമതിയോടെയല്ലാതെ കൈവശം സൂക്ഷിച്ചിട്ടുള്ള ആയുധങ്ങൾ എല്ലാ ആയുധ ലൈസൻസികളും അടിയന്തരമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ സറണ്ടർ ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ആയുധം കൈവശം വയ്ക്കുന്നതിന് അനുമതി ആവശ്യമുള്ളവർ അപേക്ഷയും ആയുധ ലൈസൻസിന്റെ പകർപ്പും അപേക്ഷപ്രകാരമുള്ള മറ്റു രേഖകളും മാർച്ച് 27നകം ജില്ലാ കളക്ടർ മുൻപാകെ സമർപ്പിക്കണമെന്നും അറിയിച്ചു.