പെരുമ്പാവൂർ: കേരള ബ്രാഹ്മണസഭ യുവജന വിഭാഗം പെരുമ്പാവൂർ ഉപസഭയുടെ പൊതുയോഗം സംസ്ഥാന സമിതി അംഗം എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് സി. വൈ.സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി വി. സിദ്ധാർത്ഥ് (പ്രസിഡന്റ്), സി.വൈ. ഗംഗാധരൻ (സെക്രട്ടറി) ശ്രീകല രാമചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.