മൂവാറ്റുപുഴ: അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി ഐസക് പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സോണി പടിഞ്ഞാറെ മതേയ്‌ക്കൽ അദ്ധ്യക്ഷത വഹിച്ചു.
ജിജോ പൗലോസ്, അതുൽ എബി, സലിം പറമ്പിൽ, ജോസി മാത്യു, റൂബി ജേക്കബ്, അഡ്വ.ചാൾസ് പോൾ, ജെയിംസ് പീറ്റർ, വിജയൻ, എം.കെ. സോമൻ, തുടങ്ങിയവർ സംസാരിച്ചു.