പെരുമ്പാവൂർ: പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ബസ് സ്റ്റേഷൻ അറ്റകുറ്റപ്പണി നടത്തുന്നതിന് നിയമതടസം നിലനിൽക്കുന്നുണ്ട്. അറ്റകുറ്റപ്പണികൾക്ക് എം.എൽ.എ ഫണ്ട് വിനിയോഗിക്കാൻ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.