പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി വൈജ്ഞാനിക സഹവാസക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. എറണാകുളം ശ്രീശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കോട്ടയം ശ്രീനാരായണഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ പി.കെ. ശിവപ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ഫാ. തോമസ് പോൾ റമ്പാൻ അനുഗ്രഹപ്രഭാഷണം നടത്തും. ഏഴിന് സമാപന സമ്മേളനം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും.

ബ്രഹ്മചാരി രാജൻ അദ്ധ്യക്ഷത വഹിക്കും. 50 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക. 29വരെ രജിസ്ട്രേഷൻ സ്വീകരിക്കും. ഫോൺ: 9605776697.