
കൊച്ചി: കേരളകൗമുദിയും കൗമുദി ടിവിയും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ സമാപനം ഇന്ന് കൊച്ചിയിൽ നടക്കും. പാലാരിവട്ടം ഹോട്ടൽ റിനൈയിൽ 'വനിതാശക്തി സംഗമം-2" എന്ന പേരിലാണ് പരിപാടി. വിവിധ മേഖലകളിൽ മികവു തെളിയിച്ച, മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് പ്രചോദനമേകിയ വനിതകൾ വേദിയിലെത്തും.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കൊച്ചി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കൗമുദി ടിവി ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ സ്വാഗതം ആശംസിക്കും. ബ്യൂറോ ചീഫ് ടി.കെ.സുനിൽ കുമാർ ചർച്ചയിൽ പങ്കെടുക്കുന്ന പാനലിസ്റ്റുകളെ പരിചയപ്പെടുത്തും. സീനിയർ മാനേജർ വി.കെ.സുഭാഷ് നന്ദി പറയും.
സമൂഹത്തിൽ വേണ്ടത്ര അംഗീകാരമോ പ്രശസ്തിയോ പിന്തുണയോ ലഭിക്കാതെ പ്രതികൂല സാഹചര്യങ്ങൾ നേരിട്ട് വിജയവഴിയിലെത്തിയ നിരവധി സ്ത്രീകളുടെ അനുഭവകഥകളും ജീവിത വിജയങ്ങളും സംഗമത്തിൽ ചർച്ചയാകും.
ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (സി.എം.ഡി, വി- സ്റ്റാർ ക്രിയേഷൻസ് പ്രൈ. ലിമിറ്റഡ്), പർവീൺ ഹാഫിസ് (എം.ഡി, സൺറൈസ് ഹോസ്പിറ്റൽസ്), ഇ.എസ്.ഷീബ (കേന്ദ്ര സമിതി അംഗം, എസ്.എൻ.ഡി.പി യോഗം വനിതാസംഘം), സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ, ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ (സെക്രട്ടറി, വിമെൻസ് എൻട്രപ്രണർ നെറ്റ്‌വർക്ക്), ഡോ. നിർമ്മല ലില്ലി (ചാപ്റ്റർ പ്രസിഡന്റ്, സ്‌കാൽ ഇന്റർനാഷണൽ), ലേഖ ബാലചന്ദ്രൻ (മാനേജിംഗ് പാർട്ണർ, റെസിടെക്), ഡോ. പി.എ.മേരി അനിത (ഫൗണ്ടർ, സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റ്), ജീന ഫെർണാണ്ടസ് (എം.ഡി, ബെസ്റ്റിനേഷൻ ഹോളിഡെയ്‌സ്), ഡോ. ഐശ്വര്യ ജയകുമാർ (ഡയറക്ടർ, പവർജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ്), പത്മജ എസ്.മേനോൻ (കൗൺസിലർ, കൊച്ചി കോർപ്പറേഷൻ) എന്നിവർ ചർച്ചയിൽ പാനലിസ്റ്റുകളാകും.
ശ്രീജിത്ത് കൊട്ടാരത്തിൽ (ജനറൽ മാനേജർ ആൻഡ് സോണൽ ഹെഡ്, ബാങ്ക് ഒഫ് ബറോഡ), വിമെൻ എന്റർപ്രണേഴ്‌സ് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ, ആൻമേരി ബിജു (ഡയറക്ടർ ഒഫ് ബിസിനസ് ഡെവലപ്‌മെന്റ്, ടാൽറോപ്പ്), ഡോ. കെ.ജി.കുമാരി(അദ്ധ്യാപിക, കാലടി സംസ്‌കൃത സർവകലാശാല), സ്മിത ഗോപിനാഥ് (എച്ച്.എം, എസ്.എൻ.യു.പി സ്‌കൂൾ, തൃക്കാക്കര), കവിത വർഗീസ് (ഫൗണ്ടർ പാർട്ണർ, കവിത ഗ്രൂപ്പ്), കുമാരി മുക്കാടത്ത് (തിരുവാതിര കലാകാരി), ഡോ. ഐശ്വര്യ ജയകുമാർ (ഡയറക്ടർ, പവർ ജീൻ സോളാർ പ്രൈവറ്റ് ലിമിറ്റഡ്), ലേഖ ബാലചന്ദ്രൻ (റെസിടെക് ഇലക്ട്രിക്കൽസ്), ജീന ഫെർണാണ്ടസ് (ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ്) എന്നിവരെ ചടങ്ങിൽ ആദരിക്കും.