
കൊച്ചി: വിവിധ എൻട്രൻസ് പരീ്ക്ഷകളിലെ ക്രാഷ് കോഴ്സുകൾക്കായി മുൻനിര വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ സൈലം പുതിയ ക്യാമ്പസുകൾ ആരംഭിക്കുന്നു. തൃശൂർ ശക്തൻ ബസ്റ്റാന്റിനടുത്ത് മെട്രോ ഹോസ്പിറ്റൽ ജംഗ്ഷനിൽ സൈലത്തിന്റെ പുതിയ ക്യാമ്പസ് പ്രവർത്തനമാരംഭിച്ചു. നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റർ വിദ്യാർത്ഥികൾക്ക് ഹൈബ്രിഡ് കോച്ചിംഗ് കൊടുക്കുന്ന ക്യാമ്പസുകൾ തൃശൂർ ജില്ലയിൽ സൈലത്തിനുണ്ട്.
കേന്ദ്രീകൃത എ.സി സൗകര്യമുള്ള ഈ ക്യാമ്പസിൽ റിപ്പീറ്റർ കോഴ്‌സുകൾ കൂടാതെ +1, +2 പഠിക്കുന്ന കുട്ടികൾക്കുള്ള എൻട്രൻസ് ഓറിയന്റഡ് ട്യൂഷൻ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ നീറ്റ്, കീം പരീക്ഷകൾക്കുള്ള ക്രാഷ് കോഴ്‌സോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. സൈലത്തിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഡോക്ടർ അനന്തു, സൈലം ഡയറക്ടർ ലിജീഷ് കുമാർ എന്നിവർ ചേർന്ന് ക്യാമ്പസ് ഉദ്ഘാടനം ചെയ്തു.
പാലക്കാട്, എറണാകുളം, തലശേരി എന്നിവിടങ്ങളിലെ പുതിയ ക്യാമ്പസുകളിലാണ് സൈലം ക്രാഷ് കോഴ്‌സ് നടത്തുന്നത്. തിരുവനന്തപുരത്തും കോയമ്പത്തൂരും പുതിയ സൈലം ക്യാമ്പസുകൾ അടുത്ത ദിവസങ്ങളിൽ ഉദ്ഘാടനം ചെയ്യും.