ആലുവ: റൂറൽ ജില്ലയിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ലാ കമ്മിറ്റികൾ സംയുക്തമായി യാത്രഅയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഉദ്ഘാടനം ചെയ്തു. കെ.പി.എ റൂറൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. ബിജി അദ്ധ്യക്ഷത വഹിച്ചു.
അഡി. എസ്.പി പി.എം. പ്രദീപ്, ഡിവൈ.എസ്.പിമാരായ പി.കെ. ശിവൻകുട്ടി, വി. അനിൽ, കെ.പി.ഒ.എ റൂറൽ സെക്രട്ടറി എം.വി. സനിൽ, കെ.പി.എ ട്രഷറർ പി.സി. സൂരജ് തുടങ്ങിയവർ സംസാരിച്ചു.