medical

കൊച്ചി: 80 ശതമാനം വിലക്കുറവിൽ മരുന്നുകൾ വാഗ്ദാനം ചെയ്ത് കിഴക്കമ്പലത്ത് ട്വന്റി 20 ആരംഭിച്ച മെഡിക്കൽ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരിയായ ജി​ല്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകൾ നീക്കം ചെയ്യാനും നിർദ്ദേശിച്ചു. പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷമാണ് കട തുറന്നത്. പാർട്ടിയുടെ ചിഹ്നമാണ് സ്ഥാപനത്തിൽ ഉപയോഗിച്ചിരുന്നത്. ട്വന്റി 20 സ്ഥാനാർത്ഥി​ മത്സരി​ക്കുന്ന ചാലക്കുടി​ മണ്ഡലത്തി​ന്റെ ഭാഗമാണ് കി​ഴക്കമ്പലം പഞ്ചായത്ത്.