 
കൊച്ചി: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടങ്ങളുടെ പ്ലാൻ വരയ്ക്കുന്ന കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) സംസ്ഥാന വ്യാപകമായി നാളെ (27) കളക്ടറേറ്റ്-നഗരസഭ മാർച്ച് നടത്തും. സർക്കാർ നടപടി 35,000ത്തോളം സിവിൽ എൻജിനിയർമാർക്കും സൂപ്പർവൈസർമാർക്കും ഭീഷണിയാണെന്ന് സംസ്ഥാന പ്രസിഡന്റ് സി. എസ് .വിനോദ് കുമാർ പറഞ്ഞു. തൊഴിലിന് സർക്കാർ സംരക്ഷണം ഉറപ്പുവരുത്തണം. സംസ്ഥാനത്ത് രണ്ട് തരം ലൈസൻസികളെ സൃഷ്ടിക്കരുതെന്നും കുടുംബശ്രീ- ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ട് നാടിന് ദോഷം ചെയ്യുമെന്നും പറഞ്ഞു.
ജനറൽ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ട്രഷറർ ടി. ഗിരീഷ് കുമാർ, എം മനോജ് തുടങ്ങിയവർ സംസാരിച്ചു.