വൈപ്പിൻ: പള്ളിപ്പുറം കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവം സമാപിച്ചു. നെറ്റിപ്പട്ടം കെട്ടിയ ആനയുടെ അകമ്പടിയോടെ ഭഗവതിയുടെ തിടമ്പ് എഴുന്നള്ളിച്ചു. ചെണ്ടമേളം പകൽപ്പൂരത്തിന് മാറ്റേകി. പുലർച്ചെ ആറാട്ടോടെ ചടങ്ങുകൾ സമാപിച്ചു. ചടങ്ങുകൾക്ക് പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണൻ, സഭാ സെക്രട്ടറി കെ.എൻ. ഷാജി, ട്രഷറർ കെ.കെ. രഘു എന്നിവർ നേതൃത്വം നൽകി.