കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ജനറേ​റ്റർ ലേലത്തിൽ ക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്. പുക്കാട്ടുപടി സ്വദേശി പി.എ. സുഹൈൽ കുന്നത്തുനാട് നിയോജകമണ്ഡലം നവകേരള സദസിൽ നൽകിയ പരാതിയെ തുടർന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ എൻ. അനിൽ കുമാർ നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജനറേ​റ്റർ പ്രവർത്തനക്ഷമമാക്കാനാകുമോയെന്ന് പരിശോധന നടത്താതെയും എൻജിനിയറെ കൊണ്ട് വിലനിർണയിക്കാതെയുമാണ് ക്വട്ടേഷൻ നടപടികളിലൂടെ വി​റ്റഴിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ. റിപ്പോർട്ട് തുടർനടപടികൾക്കായി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറി.