വൈപ്പിൻ: ആർ.എൽ.വി. രാമകൃഷ്ണനെതിരായ ജാത്യാധിക്ഷേപത്തിൽ സാഹിത്യ പ്രവർത്തക സ്വാശ്രയസംഘം പ്രതിഷേധിച്ചു. മോഹിനിയാട്ടത്തിന്റെ പേരിൽ വിവാദ പരാമർശം നടത്തിയ സത്യഭാമ കലയെ അപമാനിച്ചിരിക്കുകയാണ്.
മുനമ്പത്ത് ചേർന്ന സംഗമത്തിൽ അജിത് കുമാർ ഗോതുരുത്ത്, ജോസഫ് പനക്കൽ, കെ. ബാബു മുനമ്പം, വിവേകാനന്ദൻ മുനമ്പം, ദേവദാസ് ചേന്ദമംഗലം, എം.എൻ. സന്തോഷ്, കവിത ബിജു, എൻ.എസ്. ഡെയ്‌സി, സുരേഷ് കാനപ്പിള്ളി, ഷീജ പള്ളത്ത്, സുധർമ്മ എന്നിവർ സംസാരിച്ചു.