 
അങ്കമാലി:വി ടി ഭട്ടതിരിപ്പാടിന്റെ ജന്മദിനവും ലോകനാടക ദിനവുമായ ഇന്ന് അങ്കമാലി കിടങ്ങൂർ വി ടി സ്മാരകനിലയത്തിൽ വി ടി സ്മൃതിയും ലോകനാടക ദിനാചരണവും നടക്കും. രാവിലെ 10ന് വി ടി സ്മാരക ട്രസ്റ്റും സമസ്തകേരള സാഹിത്യപരിഷത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി പരിഷത്ത് പ്രസിഡന്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.വി ടി ട്രസ്റ്റ് ചെയർമാൻ എം തോമസ് മാത്യു മുഖ്യപ്രഭാഷണം നടത്തും. ദിനാചരണത്തിന്റെ ഭാഗമായി നാടകസെമിനാർ ഉണ്ടാകും. രാവിലെ 11 ന് സെമിനാറിൽ വി ടി ഭട്ടതിരിപ്പാട് മുതൽ കെ ടി മുഹമ്മദ് വരെ എന്ന വിഷയത്തിൽ ടി.എം എബ്രഹാം പ്രബന്ധമവതരിപ്പിക്കും.നവോത്ഥാനനാടകങ്ങൾ എന്ന വിഷയത്തിൽ നീലൻ പ്രബന്ധം അവതരിപ്പിക്കും.ഡോ. നെടുമുടി ഹരികുമാർ, ബാലചന്ദ്രൻ വടക്കേടത്ത്,ശ്രീമൂലനഗരം മോഹൻ,സിപ്പി പള്ളിപ്പുറം,എം എൻ വിനയകുമാർ,പ്രൊഫ.ചന്ദ്രദാസൻ,സേവ്യർ പുൽപാട്ട്, ഷേർളി സോമസുന്ദരം,പി യു അമീർ,കെ എൻ വിഷ്ണു എന്നിവർ പ്രസംഗിക്കും.