
കൊച്ചി: ജില്ലാ കണ്ടെയ്‌നർ തൊഴിലാളി സംഘം വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി. റെജിമോൻ, എൽ. ഗോപാലകൃഷ്ണ കമ്മത്ത്, പി.എസ്. വിഷ്ണു, ഷെറിൻ ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.എസ്. വിഷ്ണു ( പ്രസിഡന്റ്) പി.എസ്. സോണി, പി.ബി. ഷാജി, അനൂപ്, സുനിൽ സുകുമാരൻ, ഷിജു (വൈസ് പ്രസിഡന്റുമാർ), പി.വി. റെജിമോൻ (ജനറൽ സെക്രട്ടറി), ആന്റണി രാജൻ, ആർ.രാജേഷ്, കെ.പി. രജീഷ്, വി.കെ. സന്തോഷ്, കെ.ബി. സജീവൻ (ജോയിന്റ് സെക്രട്ടറിമാർ), ഷെറിൻ ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.