ultima

കൊച്ചി: കേരളത്തിന്റെ തനതായ പൈതൃകം, കല, സംസ്‌കാരം, പാരമ്പര്യം എന്നിവയെ ആദരിക്കുന്നതിനായി ഏഷ്യൻ പെയിന്റ്‌സ് അൾട്രാ ഡ്യൂറബിൾ ലക്ഷ്വറി എക്സ്റ്റീരിയർ പെയിന്റായ അപെക്‌സ് അൾട്ടിമ പ്രോട്ടെക്കിനായി പ്രത്യേക പാക്കേജിംഗ് പതിപ്പ് പുറത്തിറക്കി. സംസ്ഥാനത്തിന്റെ സമ്പന്നമായ ആചാരങ്ങളും പാരമ്പര്യങ്ങളും പ്രകൃതിദൃശ്യങ്ങളും മനോഹരമായി പകർത്തുന്നതാണ് പുതിയ പാക്കേജിംഗ്.

പരമ്പരാഗത നൃത്ത രൂപങ്ങളായ പുലികളിയും കഥകളിയും മുതൽ പാരിപ്പള്ളി ഗജമേള പോലുള്ള ചരിത്ര പ്രാധാന്യമുള്ള ഉത്സവങ്ങളും കൂടാതെ കേരളത്തിലെ പ്രശാന്തമായ കായലുകളും ഹൗസ് ബോട്ടുകളും വരെയുള്ള സംസ്ഥാനത്തിന്റെ സവിശേഷമായ പ്രതീകങ്ങൾ പുതിയ പാക്കേജിംഗിൽ പ്രദർശിപ്പിക്കുന്നു. ആയുർവേദ ചികിത്സ, വിഭവസമൃദ്ധമായ സദ്യ, കേരളത്തിലെ പ്രശസ്തമായ വാദ്യമേളമായ തായമ്പക എന്നിവയുടെ ചിത്രങ്ങളും ഇതിലുണ്ട്. കേരളത്തിന്റെ സാംസ്‌കാരിക വിസ്മയങ്ങൾക്ക് ആദരവ് അർപ്പിക്കുന്നതാണ് പുതിയ പായ്ക്കിലെ സംസ്ഥാനത്തിന്റെ ഐഡന്റിറ്റിയുടെ ഈ ദൃശ്യവിസ്മയകരമായ ആവിഷ്‌കാരം.

സംസ്ഥാനത്തെ ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്നും പ്രത്യേക പാക്കേജിംഗിലൂടെകേരളത്തിന്റെ ഗംഭീരമായ സൗന്ദര്യത്തെയും വൈവിധ്യത്തെയും ബഹുമാനിക്കാനും ആഘോഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന്ഏഷ്യൻ പെയിന്റ്‌സ് സി.ഇ.ഒയും എം.ഡിയുമായ അമിത് സിങ്‌ലെ പറഞ്ഞു.