അങ്കമാലി: തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ഓൾ കേരള പേപ്പർ പ്രസന്റേഷനിൽ ഫിസാറ്റ് വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. സാങ്കേതിക വിദ്യയുടെ ബലത്തിൽ രൂപീകരിക്കാവുന്ന സാദ്ധ്യതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഷയാവതരണത്തിൽ ഫിസാറ്റിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ സോണൽ, ജ്യോതി എന്നിവർക്ക് പതിനായിരം രൂപയുടെയും പോൾവിന് ഏഴായിരത്തിയഞ്ഞൂറു രൂപയുടെയും ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിച്ചു. കോളേജിൽ നടന്ന ചടങ്ങിൽ ഫിസാറ്റിലെ അധ്യാപകരും വിദ്യാർത്ഥികളും ഇവരെ അഭിനന്ദിച്ചു.