lencefed

കൊച്ചി: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമ്മാണനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരെ ലെൻസ്‌ഫെഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ മാർച്ചും ധർണയും നടത്തും 1500 പേർ പങ്കെടുക്കും. സർക്കാർ നീക്കം അരലക്ഷത്തോളം പേരുടെ ജോലി​പ്രതി​സന്ധി​യി​ലാക്കുമെന്ന് ഭാരവാഹി​കൾ പറഞ്ഞു. രാവിലെ 10ന് എറണാകുളം പ്രസ് ക്ലബിന് മുമ്പിൽ നിന്നാരംഭിക്കുന്ന പ്രകടനം കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ സമാപിക്കും. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽ അദ്ധ്യക്ഷത വഹിക്കും.