കൊച്ചി: സ്ത്രീകൾക്കും കുട്ടികൾക്കും ജീവിക്കാൻ കഴിയാത്ത സംസ്ഥാനമായി കേരളം മാറിയെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി പറഞ്ഞു. അക്രമങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല അക്രമികൾക്ക് സഹായവും നൽകുന്നു. കോതമംഗലത്ത് വീട്ടമ്മയെ തലക്കടിച്ചുകൊന്നു. പിഞ്ചുകുഞ്ഞിനെ ചവിട്ടിയും അടിച്ചും കൊന്നു. അക്രമകാരികളെ
പിടികൂടുന്നതോടൊപ്പം പൊലീസ് സാന്നിദ്ധ്യവും സംരക്ഷണവും ശക്തിപ്പെടുത്തണം. പിണറായി ഭരണത്തിൽ പൊലീസിന് നോക്കുകുത്തിയുടെ പണിയാണുള്ളതെന്നും ജെബി മേത്തർ കുറ്റപ്പെടുത്തി.