sngist-
മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിൽ നടക്കുന്ന ദ്വിദിന ഐ.ടി.ഫെസ്റ്റ് ബേക്കർ ആൻഡ് ഗ്രേയ് സി.ഇ.ഒ ഷാഹിം ബേക്കർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിൽ എം.സി.എ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ഐ.ടി.ഫെസ്റ്റ് ബേക്കർ ആൻഡ് ഗ്രേയ് സി.ഇ.ഒ ഷാഹിം ബേക്കർ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ട്രസ്റ്റ് ചെയർമാൻ വി.പി. ആശ്പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, സെക്രട്ടറി കെ.എം. ലൈജു, പ്രൊജക്ട് മാനേജർ പ്രൊഫ. പി.എം. സുരേഷ്, പ്രിൻസിപ്പൽ സജിനി തോമസ് മത്തായി, എം.സി.എ വിഭാഗം മേധാവി കെ.എസ്. ഷമീർ, ഫെസ്റ്റ് കോഓഡിനേറ്റർ രോഹിത് മുരളീധരൻ എന്നിവർ സംസാരിച്ചു. ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള വിവിധ മത്സരങ്ങളിൽ നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെസ്റ്റ് ഇന്ന് സമാപിക്കും.