ldf-road-show-
പറവൂർ നഗരത്തിൽ കെ.ജെ. ഷൈന്റെ റോഡ്ഷോ

പറവൂർ: ഇടതുപക്ഷ മഹി​ളാ സംഘടനകളുടെ നേതൃത്വത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈന്റെ റോഡ് ഷോ. ചേന്ദമംഗലം കവലയിൽ നിന്നാരംഭിച്ച റോഡ്ഷോയിൽ വനിതകളുടെ ചെണ്ടമേളവും കാവടിയും മുത്തുക്കുടയേന്തിയ വനിതകളും സ്ഥാനാർത്ഥിയുടെ പ്ലക്കാർഡുമായി നൂറുകണക്കിന് വനിതകളും അണിചേർന്നു. സ്ഥാനാർത്ഥി കെ.ജെ. ഷൈൻ തുറന്ന ജീപ്പിൽ നാട്ടുകാരെ അഭിവാദ്യം ചെയ്ത് നീങ്ങി. മഹിളാ നേതാക്കളായ കമലാ സദാനന്ദൻ, പി.എസ്. ഷൈല, എസ്. ശ്രീകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.