gopika-home
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി അസോസിയേഷൻ കൊച്ചി ചാപ്റ്ററിന്റെ സഹായത്തോടെ ഗോപികയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നി‌‌ർവഹിക്കുന്നു

പറവൂർ: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ പൂർവവിദ്യാർത്ഥി അസോസിയേഷൻ (സി.ഇ.ടി.എ.എ) കൊച്ചി ചാപ്റ്ററിന്റെ സഹായത്തോടെ കനിവ് പദ്ധതിയിൽ ചെറിയപല്ലംതുരുത്ത് കോലോത്ത്പറമ്പിൽ ഗോപികയ്ക്ക് നിർമിച്ച വീടിന്റെ താക്കോൽദാനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, സി.ഇ.ടി.എ.എ കൊച്ചി ചാപ്റ്റർ ഭാരവാഹികളായ ബിനു കെ. ജോസ്, സുനിത മേരി ഈപ്പൻ, എ.എസ്. അനിൽകുമാർ, കെ.എസ്. സനീഷ്, ടി.എസ്. രാജൻ, പി.പി. അരൂഷ്, പി.പി. ജോസ്, എം.എ. നാസർ എന്നിവർ പങ്കെടുത്തു. ഗോപികയുടെ പിതാവ് ദിലീപ് ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണ്. സഹോദരി അശ്വതി വിദ്യധന കുടുംബാംഗമായ ഗോപികയുടെ വീടിന്റെ അവസ്‌ഥ കണ്ടാണ് പുതിയ വീട് നിർമിച്ചു നൽകാൻ അസോസിയേഷൻ കൊച്ചി ചാപ്റ്റർ തീരുമാനിച്ചത്. ജനുവരി പത്തിന് തറക്കില്ലിട്ട വീടിന്റെ നിർമ്മാണം സി.പി.എം ചിറ്റാറ്റുകര ലോക്കൽ കമ്മിറ്റിയുടെ സഹായത്തോടെയാണ് പൂർത്തിയാക്കിയത്.