കൊച്ചി: ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തെക്കുറിച്ച് ഗുജറാത്ത് ആസ്ഥാനമായുള്ള രാഷ്ട്രീയരക്ഷാ സർവകലാശാല ഹോട്ടൽ ഗോകുലം പാർക്കിൽ ഇന്ന് രാവിലെ 10.30ന് കോൺക്ലേവ് സംഘടിപ്പിക്കും. നാവികസേനാംഗങ്ങൾ, തീരദേശ സുരക്ഷാ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ കോഴ്‌സുകൾ, ഗവേഷണം, സാദ്ധ്യതകൾ, പ്ലേസ്‌മെന്റ് എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ വിശദീകരിക്കും.