y
ദിവ്യജ്യോതി രഥ ഘോഷയാത്രക്ക് എരൂർ സൗത്ത് എസ്.എൻ.ഡി.പി ശാഖയുടേയും പോഷക സംഘടനകളുടെയും സ്വീകരണം

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന ദർശനോത്സവ വേദിയിൽ പ്രതിഷ്ഠിക്കുന്നതിന് ശിവഗിരി മഹാസമാധി മണ്ഡപത്തിൽ നിന്ന് പകർന്ന് നൽകിയ ദിവ്യജ്യോതിരഥ ഘോഷയാത്രക്ക് എരൂർ സൗത്ത് എസ്.എൻ.ഡി.പി ശാഖയുടേയും പോഷക സംഘടനകളായ വനിതാ സംഘം, വയൽ വാരം കുടുംബ യൂണിറ്റ്, ആർ. ശങ്കർ സ്മാരക കുടുംബയൂണിറ്റ്, സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബയൂണിറ്റ്, മൈക്രോ ഫിനാൻസ് യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശാഖാ വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, സെക്രട്ടറി കെ.കെ. പ്രസാദ്, യൂണിയൻ കമ്മിറ്റി മെമ്പർ യു.എസ്. ശ്രീജിത്ത്, വനിതാ സംഘം പ്രസിഡന്റ് ആശാ രാജീവ്, സെക്രട്ടറി സജിനി വേണുഗോപാൽ, വയൽവാരം കുടുംബ യൂണിറ്റ് പ്രസിഡന്റ് സോമൻ, ജോ. സെക്രട്ടറി പീതാംബരൻ, ആർ. ശങ്കർ സ്മാരക കുടുംബ യൂണിറ്റ് പ്രസിഡന്റ് കെ.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് കെ.കെ. സുന്ദരൻ, സഹോദരൻ അയ്യപ്പൻ സ്മാരക കുടുംബ യൂണിറ്റ് സെക്രട്ടറി ജിഷ റെജി, ട്രഷറർ രഞ്ജു പ്രവീൺ തുടങ്ങിയവർ ഗുരുദേവവിഗ്രഹത്തിൽ ഹാരാർപ്പണം നടത്തി.