socialissu
സ്വീഡ് സൊസൈറ്റിയുടെ തയ്യൽ മെഷീൻ വിതരണം മൂവാറ്റുപുഴ കാവ് കാര്യദർശി ശിവദാസൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. പ്രമീള ഗിരീഷ് കുമാർ , ഫെസ്സി മോട്ടി, ലൈല ഹനീഫ, കെ.എം.അബ്ദുൽ മജീദ്, ജാഫർ സാദിഖ്, ഇന്ദിര നായർ , നെജില ഷാജി എന്നിവർ സമീപം.

മൂവാറ്റുപുഴ: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയംതൊഴിൽ കണ്ടെത്താൻ മൂവാറ്റുപുഴ നഗരസഭ പ്രദേശത്തുള്ള 300 പേർക്ക് പകുതി വിലയ്ക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ സഹകരണത്തോടെ സ്‌പീ‌ർഡ്സും, സ്വീഡ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ കാവ് കാര്യദർശി ശിവദാസൻ നമ്പൂതിരി നിർവഹിച്ചു. കിഴക്കേക്കര സങ്കീർത്തന ഹാളിൽ ചേർന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർ ലൈല ഹനീഫ അദ്ധ്യക്ഷയായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.അബ്ദുൽ മജീദ്, സ്‌പീർഡ്സ് ചെയർ പേഴ്സൺ ഇന്ദിര നായർ , സീഡ് കോഡിനേറ്റർ പ്രമീള ഗിരീഷ് കുമാർ , മുനിസിപ്പൽ കൗൺസിലർമാരായ ജാഫർ സാദിഖ്, നെജില ഷാജി എന്നിവർ പ്രസംഗിച്ചു. അന്തർദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫെസ്സി മോട്ടിയെ ആദരിച്ചു.