
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് സമ്പൂർണമായും മാലിന്യ മുക്തമാക്കുക, നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിത ഫ്‌ളക്‌സുകളും ഉപയോഗിക്കാതിരിക്കുക, തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ നിഫി എസ്. ഹക്, നവകേരളം കർമ്മപദ്ധതി 2 ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിനി എസ്, അസിസ്റ്റന്റ് ഡയറക്ടർ പി. എച്ച് ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.